സന്നിധാനത്ത് പുലിയിറങ്ങി;മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളെ കടിച്ചു കീറി

ശബരിമല : സന്നിധാനത്ത് പുലിയിറങ്ങി,വെള്ളിയാഴ്‌ച്ച രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലർച്ച കേട്ട ദേവസ്വം ഗാർഡുകൾ മേൽപ്പാലത്തിലൂടെ എത്തി നോക്കുമ്പോൾ കാട്ടുപന്നിയെ പുലി കടിച്ചു വലിക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചു. രാവിലെ നോക്കിയപ്പോൾ ചെവി മുതൽ വയറു വരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പിന്നീട് ഇതിനെ പാണ്ടിത്താവളത്തിലെ ഇൻസിനറേറ്ററിന്റെ അടുത്തേക്കു മാറ്റി.സന്നിധാനത്ത് പുലിയിറങ്ങിയത് അയ്യപ്പ കോപമാണെന്നാണ് ജനസംസാരം.ശബരികാടുകളിൽ പുലിയിറങ്ങുന്നത് അപൂർവ്വമായ സംഭവമല്ല എന്നിരുന്നാലും ഇപ്പോഴത്തെ സംഭവവികാസങ്ങൾ കൂട്ടിവായിക്കുകയാണ് വിശ്വാസികൾ.

Leave a Reply

Your email address will not be published. Required fields are marked *