നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക്  അയ്യപ്പ ഭക്തരെ എത്തിക്കാനുള്ള മതിയായ സൗകര്യം ഉണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാറിനോടും കെഎസ്‌ആര്‍ടിസിയോടും ശബരിമല ബസ് സര്‍വീസ് സംബന്ധിച്ച്‌ ഹൈക്കോടതി വിശദീകരണം തേടി. നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് അയ്യപ്പ ഭക്തരെ എത്തിക്കാനുള്ള മതിയായ സൗകര്യം ഉണ്ടോയെന്നും ചെയിന്‍ സര്‍വീസ് നടത്താനുള്ള ബസുകളുണ്ടോ എന്നും ഹൈക്കോടതി ആരാഞ്ഞു. പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 500 ഓളം ബസുകള്‍ വേണം. ഇത്രയും ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാണോ എന്ന് സര്‍ക്കാര്‍ വിശദികരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *