Sabarimala Ghee Shortage: ഭക്തർ എത്തിക്കുന്നത് തികയില്ല; ശബരിമലയിൽ നെയ്യ് വാങ്ങിക്കാൻ ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം: ശബരിമലയിലേക്ക് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചു. ശബരിമലയിലേക്ക് ഭക്തർ കൊണ്ടുവരുന്ന നെയ്യ് തികയില്ല എന്ന കണക്കുകൂട്ടലിലാണ് നെയ്യ് അധികമായി വാങ്ങാനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് കൊണ്ടുവന്ന മിൽമയുടെ നെയ്യ് വ്യാജമാണെന്ന് കണ്ടെത്തുകയും പിന്നീട് നിരവധി വിവാദങ്ങളും ഉയർന്നു വന്നതോടെ ഇത്തവണ നെയ്യ് വാങ്ങിക്കുന്നില്ല എന്നായിരുന്നു ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.

എന്നാൽ അയ്യപ്പന്മാർ കൊണ്ടുവരുന്ന നെയ്യും മാത്രം ഉപയോഗിച്ച് അപ്പവും അരവണയും ഉണ്ടാക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് അധികമായി നെയ്യ് വാങ്ങിക്കാനായി മിൽമ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. അതേസമയം മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ മിൽമയ്ക്കും ടെൻഡറിൽ പങ്കെടുക്കാം എന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ടെൻഡർ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.

അടുത്തമാസം പത്തിന് മുമ്പായി ശബരിമലയിലും പമ്പയിലും ലാബിലെ കൗണ്ടറുകൾ പ്രാർത്ഥനയ്ക്കാനുള്ള നടപടികൾക്കും തുടക്കമായതായി റിപ്പോർട്ട്.അതേസമയം ശബരിമലയിൽ നെയ് വിതരണത്തിൽ മിൽമയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയായിരുന്നു സംഭവിച്ചത്. മിൽമ നെയ്യിന് പകരം നിലവാരം കുറഞ്ഞ നെയ്യാണ് സന്നിധാനത്ത് വിതരണം ചെയ്തതെന്ന് റിപ്പോർട്ടുകൾ എത്തി. വർഷങ്ങളുടെ ശ്രമത്തിനൊടുവിൽ ആയിരുന്നു ശബരിമലയിലേക്കുള്ള നെയ്യ് വിതരണ കരാർ മിൽമ നേടിയെടുത്തത്.

എന്നാൽ ആദ്യ സീസണിൽ തന്നെ ഉദ്യോഗസ്ഥരുടെ ഇടപെടലുകളുടെ വ്യാജ നെയ്യാണ് സന്നിധാനത്ത് എത്തിയത് എന്നായിരുന്നു റിപ്പോർട്ട്. ഒന്നര ലക്ഷത്തിലേറെ ലിറ്റർ മിൽമ നെയ്യ് വേണ്ടിയിരുന്ന സ്ഥലത്തെ 90%ത്തിലേറെ വ്യാജയാണ് ശബരിമലയിൽ എത്തിയിരുന്നത് എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *