
തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ റദ്ദാക്കുന്ന നടപടി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ഇ-കെവൈസി (e-KYC) നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.
താല്‍ക്കാലികമായി റദ്ദാക്കാനും തുടര്‍പരിശോധനയ്ക്കും വ്യവസ്ഥ ചെയ്യുന്ന 2025 ലെ ടാര്‍ഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (നിയന്ത്രണ) ഭേദഗതി ഉത്തരവ് നടപ്പാക്കുന്നതു നീട്ടി വയ്ക്കണമെന്നാണു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷിയ്ക്ക് അയച്ച കത്തിലെ ആവശ്യം. കാര്‍ഡുകള്‍ റദ്ദാക്കുന്ന ഒഴിവുകളില്‍ ഉള്‍പ്പെടുത്താനായി ഫിഫോ (ഫസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട്) പാലിച്ച് യോഗ്യതയുള്ള കുടുംബങ്ങളുടെ വെയിറ്റിംഗ് ലിസ്റ്റ് നിലനിര്‍ത്താന്‍ സംസ്ഥാനത്തെ അനുവദിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
റേഷന്‍കാര്‍ഡ് ഉപയോഗിക്കാത്ത കാലയളവില്‍ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള (എന്‍എഫ്എസ്എ) ഭക്ഷ്യധാന്യ അവകാശം പിന്‍വലിക്കാന്‍ പാടില്ല. ഫീൽഡ് വെരിഫിക്കേഷനും യോഗ്യതാ പുനഃപരിശോധനയും പൂർത്തിയാകുന്നതുവരെ അർഹരായവരുടെ കാർഡുകൾ റദ്ദാക്കാതെ, സംസ്ഥാനത്തിന്റെ ടൈഡ് ഓവർ/നോൺ-പ്രയോറിറ്റി വിഭാഗത്തിലേക്ക് താൽക്കാലികമായി മാറ്റാനോ നിലനിർത്താനോ അനുവദിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
കാര്‍ഡുകള്‍ നിലനിര്‍ത്തുന്ന പക്ഷം, പകര്‍ച്ചവ്യാധി വ്യാപനം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ റേഷന്‍ കാര്‍ഡുകളുടെ അഭാവം മൂലം ബുദ്ധിമുട്ടേണ്ടിവരില്ല. കോവിഡ് ലോക്ഡൗൺ സമയത്ത്, ന്യായവില കടകള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞുവെന്നതു ശ്രദ്ധിക്കേണ്ടതാണെന്നും കത്തിൽ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ ബാധിക്കപ്പെടുന്നവർ
കേരളത്തിലെ 5,370 മഞ്ഞ കാർഡുകളും 38,909 പിങ്ക് കാർഡുകളും ഉൾപ്പെടെ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 44,279 മുൻഗണനാ കാർഡുകളെയാണ് ഈ നടപടി ആദ്യം ബാധിക്കുക. എന്നാൽ ഇത്രയും കാലം റേഷൻ വാങ്ങിയില്ല എന്നതുകൊണ്ട് മാത്രം അവർ പൂർണ്ണമായും അനർഹരാകുന്നില്ലെന്നും, ഇതിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ പരിശോധിക്കാൻ സമയമെടുക്കുമെന്നും കത്തിൽ പറയുന്നു.
ആധാര്‍, ബയോമെട്രിക് പ്രാമാണീകരണം എന്നിവയ്ക്ക് വിധേയമായി, ആവശ്യമുള്ളപ്പോഴെല്ലാം സംസ്ഥാന വിഭാഗത്തിന് കീഴില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാക്കാനാവും. നിശ്ചിത കാലയളവിനുള്ളില്‍ ഇ-കെവൈസി, ഫീല്‍ഡ് വെരിഫിക്കേഷന് എന്നിവയിലൂടെ യോഗ്യത പുനഃപരിശോധിക്കാം. ഗുണഭോക്താവ് യോഗ്യനാണെന്നു കണ്ടെത്തിയാല്‍ എന്‍എഫ്എസ്എ പദവി പുനഃസ്ഥാപിക്കാനാവും. യോഗ്യതയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കാക്കുമ്പോള്തന്നെ, യഥാര്‍ഥ ഗുണഭോക്താക്കളെ അബദ്ധവശാല്‍ ഒഴിവാക്കുന്നതു തടയുകയും എന്‍എഫ്എസ്എ വിഹിതം അര്‍ഹരായ ഗുണഭോക്താക്കള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നു ഉറപ്പാക്കുകയും ചെയ്യാമെന്നും കേന്ദ്രത്തിനയച്ച കത്തിൽ സർക്കാർ വ്യക്തമാക്കി.
