കോഴിക്കോട് : ഏറെ കോലാഹലം ശ്രീഷ്ടിച്ച ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കൽ കോഴിക്കോട്ട് അവസാനഘട്ടത്തിലേക്ക്കടക്കുന്നു. പ്രവൃത്തി മാർച്ച് മാസത്തോടെ പൂർത്തിയാകാനാവുമെന്നാണ് പ്രതീക്ഷ. ഏപ്രിലിൽ ആരംഭിച്ച പ്രവൃത്തി ആറ് മാസം കഴിഞ്ഞതോടെ 70 ശതമാനവും പൂർത്തിയായി.രണ്ടായിരത്തോളംപേർക്ക് നഷ്ടപരിഹാരവും നൽകി.ജില്ലയിൽ 20 മീറ്റർ വീതിയിൽ 77കിലോമീറ്റർ ദൂരത്താണ് പെപ്പിടുന്നത്. ഇതിൽ 17 കിലോമീറ്റർ ദൂരമാണ് ഇനി ബാക്കിയുള്ളത്.പുത്തൂർ, ഉണ്ണികുളം, കോട്ടൂർ,ആയഞ്ചേരി എന്നിവിടങ്ങളിലായി നാല് വാൽവ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്.ഇതോടൊപ്പം തന്നെ കൊച്ചി മംഗലാപുരം പ്രധാന കേന്ദ്രങ്ങളെയും വാൽവ് സ്റ്റേഷനുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളിന്റെ പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്.
2018-10-12
