പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരത് മിഷന് സഹായ വാഗ്ദാനവുമായി ജപ്പാന്‍. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അദ്ദഹേത്തിന്റെ സര്‍ക്കാരിന്റെ സഹായം പദ്ധതിക്ക് വാഗ്ദാനം ചെയ്തതായി ശുചിത്വ, കുടിവെള്ള മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഷിന്‍സോ ആബെ ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്രമോദിയുട നേതൃത്വത്തില്‍ നടപ്പാക്കുന്ന ശുചിത്വ ഭാരത പദ്ധതിയുമായി സഹകരിക്കുമെന്നാണ് കത്തില്‍ പറയുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഏഷ്യയില്‍ ആരോഗ്യമുള്ള സമൂഹങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജപ്പാനുള്ള പ്രതിബദ്ധത അടിവരയിട്ട ആബെ മഹത്മാ ഗാന്ധി അന്താരാഷ്ട്ര ശുചിത്വ സമ്മേളനം(എംജിഐഎസ്സി) വിജയമാക്കിയതിന് ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *