കോഴിക്കോട്ട് യുവാക്കൾ തമ്മിൽ സംഘർഷം, കത്തിക്കുത്ത്: ഒരാൾ കൊല്ലപ്പെട്ടു

കോഴിക്കോട്: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ്(42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഒടുമ്പ്രയിൽ ആണ് സംഭവം. തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളാണ് കുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തും മുൻപേ കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ മനേഷിനെ മൊബൈൽ ട്രാക്ക് ചെയ്ത് തിരുവച്ചിറ കുളത്തിനുസമീപത്തെ ഒളിസ്ഥലത്തുനിന്നും പോലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *