
തിരുവനന്തപുരം: പാചക എണ്ണയുടെ സുരക്ഷിതമല്ലാത്ത പുനരുപയോഗം തടയാൻ ഭക്ഷ്യസുരക്ഷ വകുപ്പ് ഓപറേഷൻ തെളിമ 2.0 എന്ന പേരിൽ പരിശോധന നടത്തി. സംസ്ഥാനവ്യാപക പരിശോധനയിൽ 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു. 32 സ്ഥാപനങ്ങളുടെ ലൈസൻസ് മരവിപ്പിച്ചതായും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മുതൽ സംസ്ഥാനത്തുടനീളം 56 സംഘങ്ങളെ വിന്യസിച്ചായിരുന്നു പരിശോധന. 160 ലഘുഭക്ഷണ നിർമാണ യൂനിറ്റുകളിൽ പരിശോധന നടത്തി. ഉപയോഗിച്ച പാചക എണ്ണയുടെ ഗുണനിലവാരം അളക്കാനുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ച് സ്ഥലത്തുതന്നെ എണ്ണ പരിശോധിച്ചു. 23 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആറു കേസുകൾ തുടർനിയമനടപടികൾക്കായി ശിപാർശ ചെയ്തു. 80 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
