പ്രവാസിയെ വധിക്കാൻ ശ്രമിച്ച കേസിൽ നാലു മാസമായി ഒളവിലായിരുന്ന യൂട്യൂബർ ഖാദർ കരിപ്പൊടി കീഴടങ്ങി

കാസർകോട്: പ്രവാസിയെ വധിക്കാൻ ശ്രമിച്ച കേസിൽ നാലു മാസമായി ഒളവിലായിരുന്ന യൂട്യൂബർ ഖാദർ കരിപ്പൊടി കീഴടങ്ങി. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന കോടതി നിർദേശത്തിനു പിന്നാലെ കാസർകോഡ് ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ ഹാജരാകുകയായിരുന്നു.

കേസിൽ ഖാദറിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. മുമ്പ് കാസർകോഡ് ജില്ലാ സെഷൻസ് കോടതിയും ഹൈകോടതിയും കേസിന്‍റെ ഗൗരവവും പ്രതിയുടെ മുൻകാല കേസുകളും കണക്കിലെടുത്ത് മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

പ്രവാസി വ്യവസായി അബ്ദുൾ അഹദിനെ ആക്രമിച്ച സംഭവത്തിലാണ് ഖാദർ ഒളിവിൽ പോയത്.ഖാദർ കരിപ്പൊടി യുവാവിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കാസർകോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഖാദർ കരിപ്പൊടിക്കെതിരെ പത്തോളം കേസുകളുണ്ട്. പൊലീസിനെ ആക്രമിക്കൽ, മതസ്പർധ വളർത്താൻ ശ്രമിക്കൽ എന്നിവയുൾപ്പെടെ ഏഴ് കേസുകൾ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. ‘പബ്ലിക് കേരള’ എന്ന യൂട്യൂബ് ചാനലാണ് ഖാദർ കരിപ്പൊടിയുടേത്. ചാനലിന് 1.79 ദശലക്ഷം സബ്സ്ക്രൈബർമാരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *