സ്വർണവില ഇന്ന് ഇടിഞ്ഞു! നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; വെള്ളിവിലയും താഴോട്ട്

കൊച്ചി: വൻ ഇടിവിൽനിന്ന് വർധനവിന്റെ സൂചനകൾ കാണിച്ച സ്വർണവില ഇന്ന് വീണ്ടും കുത്തനെ ​താഴോട്ട്. നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇന്ന് സ്വർണവില പതിച്ചത്. പവന് 1,240 രൂപയും ഗ്രാമിന് 155 രൂപയും കുറഞ്ഞു. ഇതോടെ യഥാക്രമം 1,04,320 രൂപയും 13040 രൂപയുമാണ് നിരക്ക്. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഈ മാസം വൻ ചാഞ്ചാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്വർണവിലയിൽ ഇന്നലെ മാറ്റമണ്ടോയിരുന്നില്ല. ബുധനാഴ്ച ഗ്രാമിന് 60രൂപ വർധിച്ച് 13,195ഉം പവന് 480 കൂടി 1,05,560 രൂപയുമായിരുന്നു. ഇന്നലെയും അതേ വില തുടർന്നു.

ഒക്ടോബർ 23നാണ് സ്വർണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ പവന് 1,04,480 രൂപയിലെത്തിയത്. തുടർന്ന് തിരിച്ച് കയറാൻ തുടങ്ങി. ചൊവ്വാഴ്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. പവന് 1,05,080 രൂപയും ഗ്രാമിന് 13,135 രൂപയുമായിരുന്നു വില.

ഒക്ടോബർ ഒന്നിന് പവന് 1,09,440 രൂപയായിരുന്നു വില. പത്തിനും 11നും 1,11,040 രൂപയിലെത്തി മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. എന്നാൽ, പിന്നാലെ വില ഇടിയാൻ തുടങ്ങി. ഒക്ടോബർ 23ന് പവന് 1,04,480 രൂപയായി കുറഞ്ഞു.

വെള്ളിവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 210 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *