പക തോന്നിയിട്ട് കാര്യമില്ല, കാരണം മോഹൻ ലാലിന് പകരം വെക്കാന്‍ ആരുമില്ല;ഷാജോണ്‍

കൊച്ചി: നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെ പരിഹസിച്ച് നടന്‍ കലാഭവന്‍ ഷാജോണ്‍. ‘രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെ നടിമാര്‍ എന്ന് വിളിക്കുന്നത് വലിയ തെറ്റാണ്. ലാലേട്ടനെ തൂക്കിക്കൊല്ലണം’ എന്നാണ് ഷാജോണ്‍ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജോണിന്റെ പരിഹാസം. മോഹന്‍ലാലിനു പകരം വെക്കാന്‍ ആരുമില്ലെന്നും ഷാജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ‘എത്രെയെത്രെ വിവാദങ്ങള്‍, എത്രയെത്ര എതിരാളികള്‍, പക തോന്നിയിട്ട് കാര്യമില്ല, കാരണം പകരം വെക്കാന്‍ ആരുമില്ല’. ഷാജോണ്‍ പറയുന്നു.ഡബ്ല്യൂ.സി.സിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഞങ്ങളെ നടിമാര്‍ എന്ന് അഭിസംബോധന ചെയ്‌തെന്ന് രേവതി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *