തിരുവനന്തപുരം: ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ശബരിമല വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോണ്‍ഗ്രസും ശ്രമിക്കുന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ മറവില്‍ സംഘപരിവാറും കോണ്‍ഗ്രസും ബോധപൂര്‍വം അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. നിലവാരം കുറഞ്ഞ പ്രചാരണമാണ് ഇവര്‍ നടത്തുന്നത്- മന്ത്രി പറഞ്ഞു. ശബരിമലയില്‍ എത്തുന്ന എല്ലാവര്ക്കും സര്‍ക്കാര്‍ സുരക്ഷ ഉറപ്പുവരുത്തും. വിശ്വാസികള്‍ക്കു പൂര്‍ണ സംരക്ഷണം നല്‍കും.
2018-10-15

