
ടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി. യുവാവുമൊത്തുള്ള നടിയുടെ സ്വകാര്യ പ്രണയ ദൃശ്യങ്ങൾ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തായത്. എന്നാൽ ഉടൻ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും ഈ വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.
പക്ഷേ വിഡിയോ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. നടിയുടെ കാമുകനാണ് വിഡിയോയിൽ കാണുന്നതെന്നും അബദ്ധത്തിൽ സുരേഖ തന്നെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണെന്നും ആളുകൾ പറയുന്നു. നടിയും യുവാവും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം ഏറെയും. 49കാരിയായ നടിക്ക് ഈ പ്രായത്തിലും എന്തിനു പ്രണയം, വിവാഹം കഴിക്കാൻ പ്രായമായ മകളുള്ളപ്പോൾ എന്തിന് ഈ അനാവശ്യ ബന്ധം എന്നൊക്കെയുള്ള വിമർശന കമന്റുകളും നടിക്കെതിരെ ഉയരുന്നുണ്ട്. എന്നാൽ ഫോൺ ആരോ ഹാക്ക് ചെയ്ത് വിഡിയോ മനഃപൂർവം പോസ്റ്റ് ചെയ്തതാണെന്നാണ് നടിയുടെ വിശദീകരണം.
ടെലിവിഷൻ ന്യൂസ് അവതാരകയായാണ് സുരേഖ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് തെലുങ്ക് ടെലിവിഷൻ പരിപാടികളിൽ പ്രധാന അവതാരകയായി. താൻ ജോലി ചെയ്തിരുന്ന അതേ ടിവി ചാനലിലെ സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് തേജയുമായി താരം പ്രണയത്തിലാവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. വളരെ ചെറിയ പ്രായത്തിൽ തന്നെയായിരുന്നു നടിയുടെ വിവാഹം. സുപ്രീത എന്നൊരു മകൾ കൂടി ഈ ദമ്പതികൾക്കുണ്ട്. പിന്നീട് ‘മാ ടിവി’യിൽ ഭർത്താവിനൊപ്പം ‘മാ ടാക്കീസ്’, ‘ഹാർട്ട് ബീറ്റ്’ തുടങ്ങിയ നിരവധി പരിപാടികൾ അവതരിപ്പിച്ചു.
