അ‌ച്ഛനൊപ്പം യാത്രചെയ്ത 10-ാം ക്ലാസ് വിദ്യാർഥിനി കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു; ​​ഡ്രൈവർ ഇറങ്ങി ഓടി

തിരുവനന്തപുരം: അ‌ച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി അശോകന്റെ മകൾ അന്നപൂർണേന്ദു (15) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന അച്ഛൻ അശോകന് അപകടത്തിൽ നിസാര പരിക്കേറ്റു. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് ലഭ്യമായ വിവരം. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് പോവുകയായിരുന്നു അ‌ച്ഛനും മകളും. ബസ് ഇടിച്ചതിനെ തുടർന്ന് 15 വയസുകാരി ബസിന് അ‌ടിയിലേക്ക് ആണ് വീണത്.

വാഹനത്തിന്റെ പിന്നിലൂടെ എത്തിയ കെഎസ്ആർടിസി ബസ്, അ‌ശോകൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിന്റെ അ‌ടിയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ 15 വയസുകാരി അ‌ന്നപൂർണേന്ദു അ‌പകടമുണ്ടായ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ഇറങ്ങി ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *