അ‌മ്മയും പതിനേഴുകാരൻ മകനും കൂട്ടുകാരും ചേർന്ന് സമപ്രായക്കാരനെ മർദ്ദിച്ച് പരസ്യവിചാരണ; 5 പേർ അ‌റസ്റ്റിൽ

കൊച്ചി: ഇൻസ്റ്റാഗ്രാമിയുടെ അമ്മയെക്കുറിച്ച് മോശം സന്ദേശം അയച്ചു എന്നതിന്റെ പേരിൽ 17 കാരനെ സമപ്രായക്കാരായ മറ്റു വിദ്യാർത്ഥികളും അമ്മയും ചേർന്നാണ് കുട്ടിയെ മർദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്യ്തത്.

ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എളമക്കരയിൽ ഉള്ള ഇവരുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കേട്ടാൽ അറക്കുന്ന ചീത്തവിളിയും ഒപ്പം നല്ല മർദ്ദനവും 17 കാരൻ നേരിടേണ്ടിവന്നത്.

മോശം സന്ദേശം അയച്ചെന്ന് ആരോപിച്ചു…

പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർത്ഥിയാണ്. തന്റെ പേരിൽ മോശം സന്ദേശം അയച്ചെന്ന് ആരോപിച്ചുകൊണ്ട് 40 കാരിയായ അമ്മ തന്റെ മകന്റെയും സുഹൃത്തുക്കളെയും ഉപയോഗിച്ചാണ് 17കാരനെ മർദ്ദിക്കാൻ കൂട്ടുനിന്നത്.സംഭവത്തിൽ നാൽപതുകാരിയെയും പ്രായപൂർത്തിയാകാത്ത നാലു പേരെയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.

40 വയസ്സുകാരിയായ അമ്മയാണ് കുട്ടിയെ മർദ്ദിക്കുവാൻ വേണ്ടി മകനും കൂട്ടുകാർക്കും ഒത്താശ ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. ഇവർ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ സ്വകാര്യ ഭാഗങ്ങളിൽ അടക്കം കുട്ടിക്ക് മർദ്ദനം ഏറ്റിട്ടുണ്ട്. മർദ്ദിക്കുന്നതിനെ ദൃശ്യങ്ങൾ പ്രതികൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *