
മട്ടന്നൂർ∙ വീട്ടിനകത്ത് അമ്മയേയും മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ് റോഡിൽ കെ. ടി. ജയകൃഷ്ണന്റെ ഭാര്യ ജ്യോതി (57), മകൻ നവീൻ കൃഷ്ണ (22)എന്നിവരാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രാവിലെ പുറത്തു പോയി 10 മണിയോടെ തിരിച്ചെത്തിയ ജയകൃഷ്ണൻ ആണ് രണ്ടു പേരും വെട്ടേറ്റു കിടക്കുന്നതായി കണ്ടത്. ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു ഇവരുടെ ശരീരങ്ങൾ. വീട്ടിൽ മുകളിലെ ഹാളിലായിരുന്നു ഇരുവരും. പൊലീസ് എത്തി ആശുപത്രിയിൽ കൊണ്ടു പോയപ്പോഴേക്കും മരിച്ചു. റിട്ട. അധ്യാപികയാണ് ജ്യോതി.
കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ ദുരൂഹത നീക്കുന്നതിനായി മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
