പാലക്കാട് കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടുപേർ മരിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്

ഒറ്റപ്പാലം∙ പാലക്കാട് – കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട്ട് കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. 3 പേർക്ക് ഗുരുതര പരുക്ക്. പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്റ്റ് മനിശ്ശേരി പാന്തലിൽ പി.ആർ.അജയ് എന്നിരാണു മരിച്ചത്. ഗോവിന്ദ്, ശ്രീജിത്ത്, നിതിൻ എന്നിവർക്കാണു പരുക്ക്.

പുലർച്ചെയാണ് അപകടം. 5 പേരാണ് കാറിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പരുക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പൂർണമായി തകർന്ന കാറിൽ നിന്നു വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തത്.

English Summary:

Fatal Crash on Palakkad–Kulappully Route: Two people died and three others sustained critical injuries after a car rammed into a roadside tree at Thrikkangode on the Palakkad–Kulappully route.

Leave a Reply

Your email address will not be published. Required fields are marked *