നിലയ്ക്കല്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരെയുള്ള പോലീസ് നടപടി ശരിയായില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ജീവന്‍ ത്യജിക്കാന്‍ തയ്യാറായാണ് ഇപ്പോള്‍ ശബരിമലയിലേക്ക് പോകുന്നതെന്നും നിലയ്ക്കലില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ചെയ്യട്ടെ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ശബരിമലയിലേക്ക് പോകുകയാണ്. ആചാരത്തിന് വിരുദ്ധമായി യുവതികള്‍ കയറിയാല്‍ അന്ന് ശബരിമലയിലുള്ള പ്രാര്‍ഥന മതിയാക്കും. വിശ്വാസികള്‍ അധികാരത്തില്‍ വരികയും നിയമത്തില്‍ മാറ്റമുണ്ടാകുകയും ചെയ്യുമ്ബോള്‍ മാത്രമേ പിന്നീട് ശബരിമലയിലേക്ക് പോകൂ- പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *