തിരുവനന്തപുരം:ശബരിമലയിലെ യുവതീ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഓ.രാജഗോപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു നല്‍കിയ കത്തില്‍ യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രതിഷേധസമരങ്ങളില്‍ അതിയായ ഉത്കണ്ഠ ഉള്ളതായി രാജഗോപാല്‍ ചൂണ്ടിക്കാട്ടി. വിഷയത്തിന്റെയും തുടര്‍ന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും വിശദമായി നിയമസഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ.ബാലനും ഇത് സംബന്ധിച്ച്‌ രാജഗോപാല്‍ കത്ത് നല്‍കി.

 

കൂടുതൽ വാർത്തകൾക്കു ഈവനിംഗ്കേരള ന്യൂസ് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/eveningkerala/

Leave a Reply

Your email address will not be published. Required fields are marked *