Vinay Forrt: ഞാൻ ഒരുപാട് ചിരിക്കാറില്ല എന്നിട്ടും ആ സിനിമ കണ്ടപ്പോൾ ശരിക്ക് ചിരിച്ചു : വിനയ് ഫോർട്ട്

പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിത മുഖമായി മാറിയ താരമാണ് വിനയ് ഫോർട്ട്. പ്രേമത്തിലെ ജാവ സിമ്പിൾ ആണ് എന്ന വിനയ് ഫോർട്ടിന്റെ ഐക്കോണിക് ഡയലോ​ഗിനെയും ആ അഭിനയെത്തെയും ഇന്നും മലയാളി പ്രേക്ഷകർ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. വിനയ് ഫോർട്ടിനെ സംബന്ധിച്ചിടത്തോളം കരിയറിലെ മികച്ച സമയമാണ് ഇപ്പോൾ. ഈ അടുത്തിടെ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ ശരിക്കും തങ്ങിനിൽക്കുന്നതാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി ബോക്സ് ഓഫീസിൽ വലിയ ഹിറ്റാകുന്ന സിനിമകളിൽ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ് വിനയ് ഫോർട്ട്. മോഹിനിയാട്ടം തുടങ്ങി അവറാച്ചൻ ആൻഡ് സൺസ് വരെ പ്രേക്ഷകരെ ഏറെ വ്യത്യസ്തമായ രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചിരിപ്പിച്ച് മുന്നേറുകയാണ് വിനയ്. വിനയിയുടെ ഏറ്റവും പുതിയതായി തീയേറ്ററിലെത്താൻ പോകുന്ന സിനിമ ഹെയിൽ മേരി ആണ്. കുഞ്ചാക്കോ ബോബനും വിനയ് ഫോർട്ടും ആണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി ഒർജിനൽസ് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ തന്നെ ഈ അടുത്തിടയ്ക്ക് ഏറ്റവും അധികം ചിരിപ്പിച്ച സിനിമ ഏതാണ് എന്ന് വിനയ് ഫോർട്ട് തുറന്നു പറഞ്ഞു.

watsap advt
myinfo
bmh300x300
chemmannur advt in evening kerala news
Advertisement

താൻ ശരിക്കും സാധാരണയായി അധികം ചിരിക്കുന്ന വ്യക്തിയല്ല. പക്ഷേ ഈ അടുത്തിടയ്ക്ക് ഇറങ്ങിയ ഒരു സിനിമ കണ്ടു വല്ലാതെ ചിരിച്ചു. ആ സിനിമ മറ്റേതുമല്ല, ബെത്‌ലഹേം കുടുംബയൂണിറ്റ് ആണ്. വിനയ് ഫോർട്ട്‌ ഈ സിനിമയിലെ നെഗറ്റീവ് ഷെയ്ഡ് ഉള്ള ഒരു കോമഡി കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിലെ പ്രകടനത്തിനും വലിയ കയ്യടിയാണ് വിനയ്ക്ക് കിട്ടിയത്. വിനയ് പറഞ്ഞത് ഇങ്ങനെ- ” ഞാനാ സിനിമ കണ്ടപ്പോൾ കുറെ അധികം ചിരിച്ചു, പൊതുവേ സിനിമ കണ്ട് അങ്ങനെ ഒരുപാട് ചിരിക്കുന്ന ആളല്ല, ആ സിനിമ കണ്ടപ്പോൾ ഒരുപാട് ഏരിയയിൽ ചിരിച്ചു”.

ബേത്ലഹേം കുടുംബയൂണിറ്റ് എന്ന ഓണം റിലീസ് ആയി എത്തിയ ബ്ലോക്ക് ബസ്റ്റർ സിനിമയിൽ ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷമാണ് വിനയ് അവതരിപ്പിച്ചത്. സിനിമയിലെ നായികയായ മമിത ബൈജുവിന്റെ ബന്ധുവായ വിനയ് ഫോർട്ട് ആണ് ആ സിനിമയുടെ ഒരു ടേണിങ് പോയിന്റ് ആയി മാറുന്ന്. നെഗറ്റീവ് ഷെയ്ഡ് തോന്നാവുന്ന കഥാപാത്രം ആണെങ്കിലും പ്രേക്ഷകരെ ഏറെ വിനയ് ചിരിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാത്ത രീതിയിലുള്ള പ്രകടനമാണ് വിനയ് ഫോർട്ട് നടത്തിയത്.

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *