കൊല്ലം പട്ടാഴിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി

കൊല്ലം: പത്തനാപുരം പട്ടാഴിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പട്ടാഴി പന്തപ്ലാവ് ബിറ്റി ഭവൻ ബിനു (48), ഭാര്യ ക്രിസ്റ്റി (38) എന്നിവരാണ് മരിച്ചത്

ഇന്ന് വൈകിട്ട് 5.15 ഓടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ ബിനുവും സ്‌കൂൾ ജീവനക്കാരിയായ ക്രിസ്റ്റിയും തമ്മിൽ വഴക്ക് പതിവാണ്. രണ്ട് ദിവസം മുൻപ് ക്രിസ്റ്റി വഴക്കിട്ട് കൊട്ടാരക്കര കലയപുരത്തെ കുടുംബ വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലെ ധാരണപ്രകാരം പന്തപ്ലാവിലെ വീട്ടിൽ മകൾ ബിറ്റിക്കൊപ്പം വസ്ത്രങ്ങൾ എടുക്കാൻ എത്തിയതായിരുന്നു ക്രിസ്റ്റി. അതിനിടയിൽ വഴക്കുണ്ടായതോടെ ബിറ്റി അയൽവാസികളുടെ സഹായം തേടി ഓടി. ഈ സമയം ബിനു ക്രിസ്റ്റിയുടെ കഴുത്തിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്രിസ്റ്റി മരിച്ചുവെന്ന് ഉറപ്പായതോടെ ബിനു അടുക്കളയിലെത്തി തൂങ്ങിമരിച്ചു.

watsap advt
myinfo
bmh300x300
chemmannur advt in evening kerala news
Advertisement

ബിറ്റി അയൽവാസികളെയും കൂട്ടി എത്തിയപ്പോഴേക്കും ക്രിസ്റ്റിയും ബിനുവും മരിച്ചിരുന്നു. പത്തനാപുരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. ബിറ്റി പ്ലസ് ടു വിദ്യാർത്ഥിനിയും മകൻ വിപിൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

 

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *