ശബരിമല: പൊലീസുകാരെ നിരന്തരം ആക്രമിച്ചപ്പോൾ തിരിച്ചടിച്ചതാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ”രാവിലെ മുതൽ പൊലീസ് സന്നിധാനത്ത് പരമാവധി  സംയമനം പാലിച്ചിട്ടുണ്ട്. ‘അളമുട്ടിയാൽ ചേരയും കടിയ്ക്കുമെന്ന്’ മനസ്സിലാക്കണം. വൻ അക്രമമാണ് പൊലീസിന് നേരെ ഉണ്ടായത്. പൊലീസ് വാഹനങ്ങൾ തല്ലിത്തകർത്തില്ലേ? മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ തല്ലിത്തകർത്തില്ലേ? ഇതൊക്കെ കണ്ട് പൊലീസ് കയ്യുംകെട്ടി നോക്കിയിരിക്കണോ?: കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *