ഫൈസ, എഫ് ട്യൂണ്‍, ഗോറി…ഒരേ ക്രീം പല പേരിൽ; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി കടയുടമ

മലപ്പുറം: അതിവേഗം മുഖകാന്തി ഓഫര്‍ ചെയ്യുന്ന ഫൈസ, എഫ് ട്യൂണ്‍, ഗോറി തുടങ്ങിയ ക്രീമുകള്‍ എല്ലാം ഒന്നുതന്നെയെന്ന് വെളിപ്പെടുത്തുകയാണ് ഏറെക്കാലം ക്രീം വിറ്റ കടയുടമ. ദുബായില്‍ നിന്ന് എത്തുന്ന ക്രീം ഹോള്‍സെയിലായി വാങ്ങി പലരും പലതരത്തില്‍ വില്‍ക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരോധിച്ച ഗോറീ ക്രീം ഇപ്പോഴും കടകളില്‍ സുലഭമെന്നും അന്വേഷണത്തില്‍ വ്യക്തമായി.

മുഖകാന്തി വര്‍ധിപ്പിക്കുമെന്നും ഡാര്‍ക്ക് സ്‌പോട്ട് അപ്രത്യക്ഷമാക്കുമെന്നും അവകാശവാദമുന്നയിക്കപ്പെടുന്ന ക്രീമുകളിലൊന്നാണ് ഗോറി. തുടക്കത്തില്‍ 400ഉം ഇപ്പോള്‍ 550 രൂപയുമാണ് ക്രീമിന്റെ വില. ഉപയോഗിച്ച് തുടങ്ങിയാല്‍ ഒരാഴ്ച കൊണ്ട് ഫലമുറപ്പ്. പക്ഷേ, ബാക്കിയാകുക ഗുരുതര വൃക്ക രോഗമടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍.

watsap advt
myinfo
bmh300x300
chemmannur advt in evening kerala news
Advertisement

ഫൈസ എന്ന ദുബൈ ആസ്ഥാനമായി നിര്‍മ്മിക്കുന്ന ക്രീമാണ് വിവിധ പേരുകളിൽ പുറത്തിറക്കുന്നത് . ഗോറിയും എഫ് ട്യൂണുമൊക്കെ ഒന്നാണ് എന്നാണ് 18കാരിയെ വൃക്ക രോഗിയാക്കിയ എഫ് ട്യൂണ്‍ ദീര്‍ഘ കാലം വില്‍പന നടത്തിയ കടയുടമ പറയുന്നത്. ക്രീമുകളുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയപ്പോള്‍ നിര്‍ത്തിയതാണ് പലരും വില്‍പന.

എന്നാൽ ക്രീം വിവാദം ഇത്ര വലിയ ചര്‍ച്ചയായിട്ടും കമ്പനിയുടെ ഓണ്‍ലൈന്‍ വിപണനം ഇപ്പോഴും സജീവമാണ്. നേരത്തെതില്‍ നിന്ന് അല്‍പം വില കുറച്ചാണ് വില്‍പന എന്ന് മാത്രം.

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *