ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സമൂഹത്തില്‍ അശാന്തിയും ഉണ്ടാക്കിയെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത്. ആദ്യകാലം മുതല്‍ക്കേ നിലനില്‍ക്കുന്ന വിശ്വാസങ്ങളെയും ആചാരങ്ങളേയും പരിഗണിക്കാതെയുള്ള വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

വിജയദശമി ദിനത്തിന്റെ ഭാഗമായ പ്രസംഗത്തിലാണ് മോഹന്‍ ഭഗവത് ഇക്കാര്യം പറഞ്ഞത്. സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നത് സമവായത്തിലൂടെയാകണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിക്കാതെയാണ് വിധിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിധി നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ മതനേതാക്കളെയും പുരോഹിതരെയും വിശ്വാസത്തില്‍ എടുക്കണമായിരുന്നെന്നും, ശബരിമലയുമായി ബന്ധമില്ലാത്തവരുടെ പരാതിയിലാണ് വിധി ഉണ്ടായതെതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *