വടക്കാഞ്ചേരി: ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ സർക്കാർ ശ്രമിക്കുന്നതിലും അയ്യപ്പഭക്തരെ മർദ്ദിച്ചതിലും കേന്ദ്ര സർക്കാരിന്റെ അനാസ്ഥയിലും പ്രതിഷേധിച്ച് യുഡിഎഫ് വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.പൊതുസമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.സി.വിജയൻ അധ്യക്ഷനായി.അനിൽ അക്കര എം.എൽ.എ.മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. എസ്. ഹംസ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ സി.എ.ശങ്കരൻകുട്ടി, അഡ്വ.ടി.എസ്.മായാദാസ് ,ഉമ്മർ ചെറുവായിൽ ,ജോണി ചിറ്റിലപ്പിള്ളി, ഹംസ നാരോത്ത്, ബുഷ്റ റഷീദ്. ജയൻ മംഗലം എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് സി.ആർ രാധാകൃഷ്ണൻ, ടി.എ.സജിത്, ബിജു കൃഷ്ണൻ ,ബാബുരാജ് കണ്ടേരി ,ജിജോ തലക്കോടൻ എന്നിവർ നേതൃത്വം നൽകി.
അഡ്വെർടൈസ്‌മെന്റ് : തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നഗരത്തിന്റെ ഹൃദയഭാഗത്ത് Psc അംഗീകൃത computer വിദ്യഭ്യാസ സ്ഥാപനം കൈമാറ്റത്തിന് വിളിക്കുക : 9188841238
