അയ്യപ്പ ദര്‍ശനത്തിനായി പമ്പയിലെത്തിയ കേരളാ ദളിത് ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവിനെ തടയാന്‍ അയ്യപ്പ ഭക്തര്‍ ഒരുമിച്ചു കൂടുന്നു. മല കയറാന്‍ ഒരുങ്ങി പമ്ബയില്‍ എത്തിയ ഇവര്‍ പമ്ബാ പൊലീസിന്റെ സഹായം തേടി. താന്‍ 45 ദിവസം വ്രതം അനുഷ്ടിച്ചിട്ടുണ്ട്. താന്‍ ഒരു യഥാര്‍ത്ഥ ഭക്തയാണ്. അതിനാല്‍ തനിക്ക് അയ്യപ്പ ദര്‍ശനം നടത്താന്‍ അവസരമൊരുക്കണം എന്നാണ് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത് താന്‍ ആക്ടിവിസ്റ്റോ മാധ്യമ പ്രവര്‍ത്തകയോ ഒന്നുമല്ല. യഥാര്‍ത്ഥ ഭക്തയാണ് അതിനാല്‍ തനിക്ക് അയ്യപ്പ ദര്‍ശനം നടത്താന്‍ അവസരം ഒരുക്കി തരണമെന്നാണ് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടത്.
2018-10-20

