നിലവിൽ 25 പുനപരിശോധന ഹർജികളാണ് യുവതീ പ്രവേശനത്തിനെതിരെ കോടതിയ്ക്ക് മുന്നിലുള്ളത്.മാത്രമല്ല അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷൻ ഇന്ന് കോടതിയിൽ റിട്ട് ഹർജി നൽകും.
ഹർജിയിൽ കേരളത്തിലെ അടിയന്തര സാഹചര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഏതാനും സ്ത്രീകൾ നൽകിയ ഹർജിയിൽ അയ്യപ്പ ഭക്തരുടെ മുഴുവൻ വിശ്വാസം തിരുത്തിയ സുപ്രീം കോടതി വിധി മൗലികാവകാശ ലംഘനമാണെന്നും,സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകണമെന്നും ആവശ്യപ്പെടും.

