കോഴിക്കോട് നിന്ന് ശബരിമല കയറാന്‍ പോയ ബിന്ദുവിന് അതിനു ശേഷം ദുരിതങ്ങൾ യേറുന്നതായി റിപ്പോർട്ടുകൾ ,ചേവായൂരിലെ വാടക വീട്ടിലേക്ക് തിരികെ വരേണ്ടെന്നാണ് വീട്ടുടമയുടെ നിര്‍ദേശം എന്നറിയുന്നു.അറിയിപ്പ് കിട്ടിയ ശേഷം ജോലിക്ക് വന്നാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചു. സംഭവത്തെതുടര്‍ന്ന് ബിന്ദു സുഹൃത്തിന്റെ ഫ്‌ലാറ്റിലാണ് അഭയം തേടിയത്. ഇവിടെയും പ്രതിഷേധമാണ്. തുടര്‍ന്ന് ബിന്ദു പൊലീസ് സംരക്ഷണം തേടി.ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബിന്ദു ഇന്നലെയാണ് എരുമേലി പൊലീസിനെ സമീപിച്ചത്. തുലാപ്പള്ളിയില്‍ വെച്ച് ബിന്ദുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പൊലീസ് ഇടപെടുകയും ഇവരെ തിരിച്ചു കൊണ്ടുപോകുകയുമായിരുന്നു.കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ് ബിന്ദു
——————————————————————————————————————————————————————മികച്ച ഓഫറുകൾക്ക് ഇവിടെ ക്ലിക് ചെയ്യുക-:https://cashkaro.com/shop/eveningkerala-exclusive-offers?r=1723171&utm_source=NewspaperTab&utm_medium=EveningKerala
