ശബരിമല സ്ത്രീ പ്രവേശനം; റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കും

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത പുതിയ ഹര്‍ജികൾ ഇന്ന് പരിഗണിക്കില്ല. അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. എല്ലാ ഹര്‍ജികളും തുറന്ന കോടതിയിലാണ് പരിഗണിക്കുക. മൂന്ന് റിട്ട് ഹര്‍ജികളുടെ കാര്യത്തിലാണ് കോടതി  തീരുമാനമറിയിക്കുക. അയ്യപ്പഭക്തരുടെ മൗലികാവകാശം സംരക്ഷിക്കാത്തതാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധര്‍മ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ 19 പുനപരിശോധനാ ഹര്‍ജികളും വിധിക്കെതിരായി ഇതിനോടകം വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *