പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവില്ലെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി. ശബരിമല വിഷയം വിവാദമായതോടു കൂടിയാണ് സിംഗ് വി കേസില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് അറിയിച്ചത്. ഇതോടെ കേസിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി.സിംഗ് വി പിന്‍മാറിയ സ്ഥിതിക്ക് പുതിയ അഭിഭാഷകനു വേണ്ടി ബോര്‍ഡ് ചര്‍ച്ചകള്‍ തുടരുകയാണ്. ശബരിമലയിലെ പ്രതിഷേധം കണക്കിലെടുത്ത് കൊണ്ട് വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും നവംബര്‍ 13 നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *