തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിനകത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. വഞ്ചിയൂര്‍ ധര്‍മ്മദേശം ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന് നേരെ അര്‍ധരാത്രി 12.30 ഓടെയാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം-എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും ഓഫീസിന്റെ ജനല്‍ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നെന്നും എബിവിപി അറിയിച്ചു.
2018-10-25
