വടക്കാഞ്ചേരി: ശബരിമല കർമ്മസമിതിയുടെ സംഘശക്തി വിളിച്ചോതി തെക്കുംകര പഞ്ചായത്തിലെ ക രു മ ത്രയിൽ നാമജപയാത്ര നടത്തി. മങ്കര മാവിൻ ചുവട്ടിൽ നിന്ന് ആരംഭിച്ച ജപയാത്ര പാറപ്പുറം സെൻ്ററിൽ സമാപിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പടെ വിവിധ ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കളും ജപയാത്രയിൽ  കണ്ണികളായി. തുടർന്ന് നടന്ന സംഗമം പെരിയമ്പലംകൃഷ്ണാനന്ദാശ്രമം മഠാധിപതി സ്വാമി ശങ്കര വിശ്വനാഥാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് അംഗം രാജീവൻ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.എസ്സ്  ഉല്ലാസ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ദാസ് വിളമ്പത്ത്, കെ.രാമചന്ദ്രൻ ,രാധാകൃഷ്ണൻ ചങ്ങാലി, രാമകൃഷ്ണൻ തടത്തിൽ, വാസുദേവൻ മങ്കര , ശിവരാജൻ വാഴാനി ,വിനോദ് പണ്ടാരത്തിൽ, ഭരതൻ എ.ആർ, സുരേഷ് കെ., ദേവദാസ് ,കൃഷ്ണകുമാർ ആ മലത്ത് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *