ആര്‍ത്തവം അശുദ്ധമാണെന്ന് വിശ്വസിക്കുന്നില്ല; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി

കേരളത്തില്‍ സജീവ ചര്‍ച്ചയും വിവാദവുമായിരിക്കുന്ന ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നിലപാടുകള്‍ തുറന്നുപറഞ്ഞ് നടി പാര്‍വതി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിക്കൊപ്പമാണ് താനെന്നാണ് പാര്‍വതി വ്യക്തമാക്കിയിരിക്കുന്നത്. ‘ആര്‍ത്തവം അശുദ്ധമാണോ? ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി എന്നെ അലോസരപ്പെടുത്തുന്ന ചോദ്യമാണ്. ആര്‍ത്തവം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏറെക്കാലം ആര്‍ത്തവത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല’. പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച വിഡിയോ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു. ആര്‍ത്തവമുളള ദിവസങ്ങളില്‍ അമ്ബലത്തില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോകുക തന്നെ ചെയ്യുമെന്നും വിധിക്കൊപ്പമാണെന്നും പാര്‍വതി പറഞ്ഞു. ഈ അഭിപ്രായത്തിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടേക്കാം. ആണാധികാരം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ് ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.

2 Comments

  1. അതേ ആർത്തവം ആശുദ്ധം തന്നെ, സ്ത്രീകളുടെ അണ്ഡം എല്ലാ മാസവും ഫാലോപിൻ ട്യൂബിലൂടെ വന്നു ബീജത്തിനുവേണ്ടി ദിവസങ്ങളോളം കാത്തിരുന്ന് മോഹഭംഗം വന്നു മരിക്കുന്നു ഈ മരിച്ച അണ്ഡത്തിനെ രക്ത ശ്രവത്തോടെ പുറം തള്ളുന്നു ഇതാണ് സംഭവം അശുദ്ധി ആയില്ലേ ഇനി പുരുഷന്മാരുടെ ശുക്ലം പുറത്തു വരുന്നില്ലേ അത് അശുദ്ധി അല്ലേ? അല്ലാ എന്നാണ് ഉത്തരം കാരണം ശുക്ലം ജീവൻ ആണ്‌ ജീവനുള്ള ശുക്ലം പുറത്തതുവന്നു 72 മണിക്കൂർ കഴിഞണ് മരണം ഇപ്പോൾ ക്ലീയർ ആയോ ഇനി എവിടെയും പറഞ്ഞത്‌നടക്കരുത് കേട്ടോ

  2. തെറ്റായ വഴിക്കു ആണ് യാത്ര .എന്ന് മുൻപേ അറിയാം .മമ്മുട്ടിയെയും മോഹൻലാലിനെയും വരെ വിമർശിച്ചു പോകുമ്പോൾ അറിയണം അവരും എളിമയിൽ നിന്നും ആണ് വന്നത് . പാർവതി അഹംഭാവം മുഖത്ത് നിന്നും മാറ്റി എളിമയിൽ കുടി മുന്നോട്ടു പോവൂ .

Leave a Reply

Your email address will not be published. Required fields are marked *