കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതില്‍ 25 ലക്ഷം രൂപ പിഴ സര്‍ക്കാര്‍ വിധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത്. അനില്‍കുമാറെന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന് തയാറാക്കിയ വ്യാജ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഉത്തരവെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നതെന്നും ഇത് പ്രസിദ്ധീകരിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍.പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
2018-11-09


