വടക്കാഞ്ചേരി: വിശ്വാസം സംരക്ഷിക്കാൻ വർഗ്ഗീയതയേ തുരത്താൻ എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം: ഷാനിമോൾ ഉസ്മാൻ നയിയ്ക്കുന്ന വാഹന പ്രചരണ യാത്രക്ക് വടക്കാഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം. ഓട്ടുപാറയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടേയാണ് പ്രചരണ യാത്രയെ വരവേറ്റത്.
തുടർന്ന് നടന്ന യോഗം എ.ഐ.സി.സി.സെക്രട്ടറി.. പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.ശബരിമലയിൽ വിശ്വാസികളെ തമ്മിലടിപ്പിക്കാൻ സി.പി.ഐ.എം, ഉം, ബി.ജെ.പിയും ശ്രമിക്കുകയാണ്. കേരളത്തിൽ യു.ഡി.എഫ് വിശ്വാസികളോടൊപ്പമാണെന്നും, വിഷ്ണുനാഥ് പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനായി യൂ.ഡി.എഫ് ഏതറ്റം വരെ പോകാനും മടിയ്ക്കില്ലെന്നും വിഷ്ണുനാഥ് കൂട്ടിചേർത്തു. വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര അദ്ധ്യക്ഷത വഹിച്ചു. ഡി. സി സി.പ്രസിഡൻ്റ് : ടി.എൻ.പ്രതാപൻ, അഡ്വ: കെ.പി.വിശ്വനാഥൻ, ടി.വി.ചന്ദ്രമോഹൻ, പത്മജ ടി.യു.രാധാകൃഷ്ണൻ ,എൻ.കെ.സുധീർ, ജോസഫ് ടാർജറ്റ്, ഷാഹിദാറഹ്മാൻ, ജോസ് വള്ളൂർ, ജിജോ കുര്യൻ, കെ.അജിത്ത് കുമാർ, ജിമ്മി ചൂണ്ടൽ, ഇ.വേണുഗോപാലമേനോൻ ,പി .എ മാധവൻ, ജോസഫ് ചാലിശ്ശേരി, അഡ്വ.ടി.എസ്സ്.മായാ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.


