റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ശയനപ്രദക്ഷിണം നടത്തി

വടക്കാഞ്ചേരി: തൃശൂർ ഷൊർണൂർ സംസ്ഥാന പാതയിലെ പാർളിക്കാട് മുതൽ വടക്കാഞ്ചേരി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി വടക്കാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ ശയനപ്രദക്ഷിണ സമരം നടത്തി പ്രതിഷേധിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡൻറ് ഗിരീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് വി എം ഗോപീദാസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: ഗിരിജൻ, നഗരസഭാ കൗൺസിലർ ചന്ദ്രമോഹൻ കുമ്പളങ്ങാട്, ഒബിസി മോർച്ച ജില്ല സെക്രട്ടറി എസ് രാജു, കെ ബി ചന്ദ്രശേഖരൻ , കെ കൃഷ്ണകുമാർ, പ്രദീപ് അയ്യത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *