അയ്യപ്പ ഭക്തർക്കെതിരെ കടുത്ത അവഹേളനവുമായി സിപിഎം നേതാവ് കെ.കെ ലതിക. അയ്യപ്പ ഭക്തർ സ്ഥിരം കുറ്റവാളികളാണെന്നാണ് ഫേസ് ബുക്ക് പേജിൽ കെകെ ലതിക കുറിച്ചത് .ശബരിമല വിധി വന്ന ശേഷം സംസ്ഥാനത്ത് സൈബർ കുറ്റങ്ങൾ അല്പം കൂടിയെങ്കിലും മോഷണം പിടിച്ചുപറി പോക്കറ്റടി മുതലായ കുറ്റകൃത്യങ്ങളില്‍ നല്ല കുറവ് വന്നിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് .സ്ഥിരം കുറ്റവാളികൾ രാവിലെ മുതല്‍ കൈകൊട്ടി പാട്ടാണ്. ഒരു വിധികൊണ്ട് എത്ര മനുഷ്യരാണ് നന്നായത്.എന്നാണ് കെകെ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റ്. നാമജപ യാത്രയാത്ര നടത്തിയ അമ്മമാർ ഉൾപ്പെടെയുള്ള വലിയൊരു വിശ്വാസി സമൂഹത്തെ അവഹേളിച്ചു കൊണ്ടാണ് കെ.കെ ലതികയുടെ പോസ്റ്റെന്ന് ആരോപണം ഉയർന്നു.ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *