കോഴിക്കോട് : ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പോയ ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത നടപടി പൊലീസിന്റെ കിരാത വാഴ്ച്ചയ്ക്ക് ഉദാഹരണമാണെന്നും,ഇതിനു സർക്കാർ മറുപടി പറയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള .ശബരിമലയിലെ പൈതൃകം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.സന്നിധാനത്തെ പൊലീസുകാർക്കിടയിൽ യുണീഫോം നിർബന്ധമാക്കിയത് തന്നെ ഇതിന്റെ ഭാഗമാണ്.ശബരിമല സമരം സ്വന്തം വിശ്വാസങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ്.പൊലീസ് നടപടിയിൽ ഭയപ്പെട്ട് അതിൽ നിന്നും തങ്ങൾ പിന്മാറില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
2018-11-17

