വടക്കാഞ്ചേരി: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയേ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി, ശബരിമല കർമ്മസമിതി ,ബി ജെ പി .യും, സംയുക്തമായി വടക്കാഞ്ചേരി നഗരഹൃദയത്തിൽ പ്രതിഷേധ മാർച്ച് നടത്തി. വടക്കാഞ്ചേരി നഗരത്തിൽ നിന്ന് ആരംഭിച്ച് പ്രതിഷേധ പ്രകടനം ഓട്ടുപാറയിലെത്തി തിരിഞ്ഞ് വടക്കാഞ്ചേരി പുഴ പ്പാല പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ശബരിമല കർമ്മസമിതി കൺവീനർ .. കെ.ജി.ജനാർദ്ദനൻ, ബി.ജെ.പി വക്കോഞ്ചേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി: അഡ്വ.ഗിരിജൻ, പി.ജി.കണ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു. എം.കെ.അശോകൻ, ചന്ദ്ര മോഹൻ കമ്പളങ്ങാട്, പി. ജി രവീന്ദ്രൻ, വി.പി ജയാനന്ദൻ , രാജീവൻ തടത്തിൽ, സുരേഷ് നാലുപുരയ്ക്കൽ, കെ .സി സുമേഷ്, എസ്സ്.രാജു, വി.എം.ഗോപീ ദാസ് ,തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

റിപ്പോർട്ട് : സിന്ദൂര നായർ

Leave a Reply

Your email address will not be published. Required fields are marked *