ശബരിമലയില്‍ വെച്ച്‌ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലേക്കാണ് സുരേന്ദ്രനേയും കൂടെയുള്ള രാജന്‍, സന്തോഷ് എന്നിവരേയും മാറ്റുക. വൈദ്യ പരിശോധനക്ക് ശേഷമാണ് സുരേന്ദ്രനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്ന് രാവിലെ ആറരയോടെ ഹാജരാക്കിയത്. കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് അംഗീകരിച്ചില്ല.അന്യായമായി സംഘം ചേരുക പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. അറസ്റ്റ് സി.പി.എമ്മിന്റെ പ്രതികാര നടപടിയാണെന്നും അയ്യപ്പനുവേണ്ടി ആയുസ്സുമുഴുവന്‍ ജയിലില്‍ പോകാന്‍ സന്തോഷമേയുള്ളൂവെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *