റാസൽഖൈമയിലെ വാഹനാപകടം; മരിച്ച കണ്ണൂർ സ്വദേശിനിയെ തിരിച്ചറിഞ്ഞു, കൂടുതൽ മലയാളികൾ ഉള്ളതായി സൂചന

റാസൽഖൈമ: യു.എ.ഇ.യിലെ റാസൽഖൈമയിലുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. ഒരു മലയാളിയും ആന്ധ്രപ്രദേശ് സ്വദേശിയുമാണ് മരിച്ചത്. തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷ് (26), ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ (31) എന്നിവരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

അപകടത്തിൽ കൂടുതൽ മലയാളികൾ മരിച്ചതായി അനൗദ്യോഗിക വിവരം. അപകടത്തിൽ മരിച്ച 13 പേരിൽ മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച റാസൽഖൈമയിലെ അൽ വത്തൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. ട്രക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഒരു ഫിലിപ്പീൻസ് സ്വദേശിയും ശ്രീലങ്കക്കാരനും മരിച്ചവരിലുണ്ട്.

Also Read | ഫുജൈറയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടം; മലപ്പുറം വേങ്ങര സ്വദേശികളായ മൂന്ന് മലയാളികള്‍ മരിച്ചു; കുടുംബം സഞ്ചരിച്ച കാര്‍ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടം

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

മലയാളിയുടെ ഉടമസ്ഥതയിൽപ്പെട്ട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒമാനിൽ വിസ മാറാൻ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. തകരാറിലായി റോഡരികിൽ നിർത്തിയിട്ട യാത്രാബസിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഈ മാസം 12-ന് യു.എ.ഇ.യിലെ ഫുജൈറയിൽ 23 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികളടക്കം 14 പേർ മരിച്ചിരുന്നു. ഇതിന്റെ നടുക്കം മാറുംമുൻപാണ് മറ്റൊരു ദുരന്തംകൂടി ഉണ്ടായത്.

അപകടത്തിൽപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ഹെൽപ്ലൈൻ നമ്പർ 800 46342-ൽ അറിയാം. 24 മണിക്കൂറും സേവനം ലഭിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Also Read | ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സിപിഎം പ്രവർത്തകർ പ്രതികൾ

Advertisement

 

 

Also Read | ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *