വടക്കാഞ്ചേരി:വീട്ടമ്മയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി .പൂമല വെടിപ്പാറ ചെറുവത്തൂർ പരേതനായ ജേക്കബ്ബിന്റെ ഭാര്യ റോസി (60) യാണ് വീടിനു സമീപത്തെ പ്രവർത്തനരഹിതമായ ക്വാറിയിലെ വെള്ള ത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് ജഡം വെള്ളത്തിൽ പൊന്തി കിടക്കുന്ന നിലയിൽ സമീപവാസികൾ കാണുന്നത്.വ ടക്കാഞ്ചേരി പോലീസ് മേൽനടപടി കൾസ്വീകരിച്ചു. ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. സംസക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പൂമല ലിറ്റിൽ ഫ്ളവർ പളളി സെമിത്തേരിയിൽ നടക്കും.മക്കൾ.ലേഖ, സാജു എന്നിവർ മക്കളും, റോബിൻ മരുമകനുമാണ്.
2018-11-19
