വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് എൻ.എസ്സ്.എസ്സ്.യൂണിയൻ ഹ്യൂമൺ റിസോഴ്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ മുന്നൊരുക്കം” ഉദ്യോഗശില്പശാല നടത്തി. തലപ്പിള്ളി താലൂക്ക് എൻ .എസ്സ്.എസ്സ്.യൂണിയൻ ഹാളിൽ വച്ച് യൂണിയൻ പ്രസിഡൻ്റ് .. അഡ്വ. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. സമുദായത്തിലെ അഭ്യസ്ഥവിദ്യരായ യുവതി – യുവാക്കൾക്ക് സർക്കാർ ജോലി നേടിയെടുക്കാൻ വേണ്ടിയുള്ള പരിശീലന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. യൂ ണി യൻ വൈസ് പ്രസിഡൻ്റ് .. കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി. എസ്സ്.ശ്രീകുമാർ ഡോ.കെ.സജീവ് തുടങ്ങിയവർ പങ്കെടത്തു സംസാരിച്ചു. സുധീഷ് മേക്കാട്ടിൽ, അനൂപ് മണികണ്ഠൻ, തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *