കോഴിക്കോട് പേരാമ്പ്രയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു,കല്ലോട് സ്വദേശിയായ സിദ്ധാര്‍ത്ഥിനെയാണ് അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇയാളെ ഉടന്‍ തന്നെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നും യഥാസമയം ചികിത്സ ലഭ്യമാക്കാനായതായും ആശുപത്രിയധികൃതര്‍ പറഞ്ഞു. അക്രമികളെ കുറിച്ച്‌ സൂചനകള്‍ ലഭിച്ചതായും ഉടന്‍ അറസ്റ്റുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *