ദില്ലി: ബസിനുള്ളില്‍ വിദ്യാര്‍ഥിനിയെ നോക്കി സ്വയംഭോഗം ചെയ്തുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസാണ് ഒരാളെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം. ബസില്‍ പെണ്‍കുട്ടി യാത്ര ചെയ്യുമ്പോള്‍ പ്രതി പാന്‍റസ് അഴിച്ച ശേഷം സ്വയംഭോഗം ചെയ്യുകയായിരുന്നു.

ബസിലെ മറ്റ് യാത്രക്കാര്‍ ഒന്നും പെണ്‍കുട്ടിക്ക് സഹായവുമായെത്തിയില്ല. അതുകൊണ്ട് സ്വയംഭോഗം ചെയ്തയാളെ തനിച്ച് കീഴ്പ്പെടുത്തേണ്ടി വന്നെന്നും പെണ്‍കുട്ടി പറഞ്ഞു. കപാശേരയില്‍ നിന്ന് വസന്ത് കുഞ്ജിലേക്കാണ് വിദ്യാര്‍ഥിനി യാത്ര ചെയ്തിരുന്നത്.

സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ ഇരുന്നയാള്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇത് കണ്ട് കരഞ്ഞിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ദില്ലിയില്‍ ഇത് ആദ്യ സംഭവമല്ല. നേരത്തെ, ഒരു യൂബര്‍ ഡ്രെെവറും തായ്ക്വോണ്ടോ ട്രെയ്നറും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *