കോഴിക്കോട് : കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടും വയനാട് എം പിയുമായ എം.ഐ. ഷാനവാസിന്റ വേർപാടിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നു എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി. വിദ്യാർത്ഥി കാലഘട്ടം മുതൽ കോൺഗ്രസിൽ മാത്രം പ്രവർത്തിച്ച എം.ഐ ഷാനവാസ് പാർട്ടിക്കകത്ത് തിരുത്തിയും ചെറുത്തും മുന്നേറിയ ഒരു അപൂർവ്വ രാഷ്ട്രീയ വ്യക്തിത്വമാണെന്നും അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

സമുദായത്തിന് നേരെ ഉണ്ടാകുന്ന ചില ഗൂഢാലോചനകൾക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ കോൺഗ്രസിനുള്ളിലും പുറത്തും അനഭിമതനാകേണ്ടി വന്നപ്പോഴും പാർട്ടിയിൽ ഉറച്ച് നിന്ന് പൊരുതിയ വ്യക്തിയാണ് എം.ഐ. ഷാനവാസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Report: ശ്രീജിത്ത് നായർ

 

Leave a Reply

Your email address will not be published. Required fields are marked *