അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് അയോഗ്യമാക്കിയതിന് എതിരായ കെഎം ഷാജിയുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസ് ഇരുപത്തിആറിന് പരിഗണിക്കണം എന്ന ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല.അതേസമയം കെ എം ഷാജിക്ക് നിയമ സഭാ നടപടികളില്‍ പങ്കെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ആകില്ല. സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാന്‍ ആണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.ഷാജിയുടെ അയോഗ്യതയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *