തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആശയസംവാദമെന്ന കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സമയവും സ്ഥലവും കോടിയേരി നിശ്ചയിക്കട്ടേയെന്നും പിള്ള. അമിത് ഷായെ നേരില്‍ കണ്ട് ശബരിമലയിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പൊലീസ് രാജിനെതിരെ ആഭ്യന്തര മന്ത്രാലയത്തിനും പഴ്‌സനല്‍ മന്ത്രാലയത്തിനും പരാതി നല്‍കിയതായും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.
മാധ്യമരംഗത്തെ സിപിഎം ഫ്രാക്ഷന്‍ ഉപയോഗിച്ച്‌ ബിജെപിയെ വേട്ടയാടുകയാണ്. കള്ളക്കേസുകളില്‍ കുടുക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങള്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *