അവസാനനിമിഷം രണ്ട‌ുഗോള്‍ വഴങ്ങി കേരള ബ്ലാസ‌്റ്റേഴ‌്സ‌് നോര്‍ത്ത‌് ഈസ‌്റ്റ‌് യുണൈറ്റഡിനോട‌് തോല്‍വി ഏറ്റുവാങ്ങി (1–2). ഐഎസ‌്‌എല്‍ അഞ്ചാം പതിപ്പില്‍ ബ്ലാസ‌്റ്റേഴ‌്സിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വി. 90–ാംമിനിറ്റ‌ുവരെ ഒരു ഗോളിന‌് മുന്നിട്ടനിന്നശേഷമായിരുന്നു ബ്ലാസ‌്റ്റേഴ‌്സിന്റെ തകര്‍ച്ച. പരിക്കുസമയത്തിന്റെ ആദ്യമിനിറ്റില്‍ സന്ദേശ‌് ജിങ്കന്‍ പെനല്‍റ്റി വഴങ്ങി. ബര്‍തലോമേവ‌് ഒഗ‌്ബച്ചെ ലക്ഷ്യംകണ്ടു. അവസാനനിമിഷം യുവാന്‍ മാസിയ തകര്‍പ്പന്‍ഗോളിലൂടെ നോര്‍ത്ത‌് ഈസ‌്റ്റിന‌ു മിന്നുന്ന ജയമൊരുക്കി. ബ്ലാസ‌്റ്റേഴ‌്സിനായി മത്തേയ പൊപ്ലാട‌്നിക‌് ഗോളടിച്ചു. ഈ സീസണില്‍ എട്ട‌ു ക‌ളി പൂര്‍ത്തിയാക്കിയ ബ്ലാസ‌്റ്റേഴ‌്സിന‌് ഒരുജയംമാത്രമാണുള്ളത‌്.

Leave a Reply

Your email address will not be published. Required fields are marked *