PBKS vs MI: പഞ്ചാബിനെ തളയ്ക്കാന്‍ ആരുണ്ട്? മുംബൈയെയും തകര്‍ത്തെറിഞ്ഞ് ശ്രേയസും സംഘവും

മുംബൈ: അപരാജിതക്കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്‌സ്.  നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്തു. 196 റണ്‍സ് വിജയലക്ഷ്യം 21 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറു വിക്കറ്റിന് 195, പഞ്ചാബ് കിങ്‌സ് 16.3 ഓവറില്‍ മൂന്നു വിക്കറ്റിന് 198.

പുറത്താകാതെ 39 പന്തില്‍ 80 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിങിന്റെയും, 35 പന്തില്‍ 66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ബാറ്റിങാണ് പഞ്ചാബിന്റെ ചേസിങ് അനായാസമാക്കിയത്. പ്രിയാന്‍ഷ് ആര്യ-ഒമ്പത് പന്തില്‍ 15, കൂപ്പര്‍ കോണോലി-12 പന്തില്‍ 17, മാര്‍ക്കസ് സ്റ്റോയിനിസ്-പുറത്താകാതെ അഞ്ച് പന്തില്‍ 10 എന്നിങ്ങനെയാണ് മറ്റ് പഞ്ചാബ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അല്ലാ ഗസന്‍ഫര്‍ മാത്രമാണ് മുംബൈ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ശാര്‍ദ്ദുല്‍ താക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും മൂന്നോവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തു.

പുറത്താകാതെ 60 പന്തില്‍ 112 റണ്‍സ് നേടിയ ക്വിന്റോണ്‍ ഡി കോക്കും, 31 പന്തില്‍ 50 റണ്‍സ് നേടിയ നമന്‍ ധിറും മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. റിയാന്‍ റിക്കല്‍ട്ടണ്‍-എട്ട് പന്തില്‍ രണ്ട്, സൂര്യകുമാര്‍ യാദവ്-ഗോള്‍ഡന്‍ ഡക്ക്, ഹാര്‍ദ്ദിക് പാണ്ഡ്യ-12 പന്തില്‍ 14, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്-അഞ്ച് പന്തില്‍ ഒന്ന്, തിലക് വര്‍മ-മൂന്ന് പന്തില്‍ എട്ട് എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *